ഗായകര്‍ പാടി അഭിനയിക്കുന്നത് ഇന്നോ ഇന്നലെയോ
തുടങ്ങിയ ഏര്‍പ്പാടല്ല....ഗാന ഗന്ധര്‍വന്‍ കായംകുളം കൊച്ചുണ്ണിയില്‍ നല്ല സുറുമ എന്ന് നൃത്ത ചുവടുകള്‍ വച്ച് പാടി അഭിനയിച്ചിട്ടുണ്ട്....എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ എന്ന് അച്ചാണിയിലും ഗന്ധര്‍വന്‍
പാടി അഭിനയിച്ചു...ഈ തലമുറയിലെ വിജയ് യേശുദാസ് മുതല്‍ സ്റ്റാര്‍ സിങ്ങര്‍ പിള്ളാര് വരെ സിനിമയില്‍ പാടി അഭിനയിക്കുന്നുണ്ട്...എം
ടി യുടെ തൂലികയില്‍ വിരിഞ്ഞ
നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില് ഗായകന്‍ ജയചന്ദ്രന്‍ അവതരിപ്പിച്ച നമ്പൂതിരി വേഷം
ശ്രദ്ധിക്കപ്പെടുന്നതായിരുന്നു....ഉള്ളിലെ അഭിനയ ശേഷി മാഷ് അന്നേ
പ്രകടമാക്കിയതാണ്.....കാലമെത്ര കടന്നു പോയി....സംഗീത മത്സരങ്ങള്‍ യുവജനോത്സവ വേദികളില്‍
നിന്ന് വിഡ്ഢിപ്പെട്ടിക്കകത്തായി....മൊബൈല്‍ യുഗത്തില്‍ വിധി നിര്‍ണ്ണയിക്കാന്‍ പ്രേക്ഷകന്റെ എസ് എം എസ് വേണമെന്ന അനിവാര്യമാണെന്ന
ഇടക്കിടെ അവതാരകക്കിളിയുടെ മുറവിളിയും ..... എല്ലാ ചാനലിലും മത്സരമാണ്....ഇതിനിടക്ക് രേറ്റിംഗ് താഴെപ്പോകാതിരിക്കാന്‍ എന്തൊക്കെ പെടാപ്പാടാണ്...കണ്ണ്
എല്ലാം പ്രേക്ഷകന്റെ തീരുമാനതിനനുസരിച് വിധികളായി മാറുന്നു...നാല് ചക്രം കൂടുതല്‍ കിട്ടുമ്പോ ചാനല്‍ മാറുന്ന സംഗതി ഉള്ളവരും, ഇല്ലാത്തവരും പറയുന്ന വിമര്‍ശനങ്ങല് കേട്ട് സംഗീത ആസ്വാദനം ശീലമാക്കിയവരാന് നമ്മള്‍....സ്റീഫന്‍ ദേവസ്സിയുടെ മാന്ത്രിക വിരലേട്ടു തുടക്കം കുറിച്ച അമ്മ ചാനലിലെ പാട്ട് മത്സരത്തിനു പാടാന്‍ കൊലവെരിയുമായി വന്ന പയ്യന്റെ മുന്നില്‍ ജയചന്ദ്രന്‍
മാഷ്ന്റെ പ്രകടനം ...ഹോ......അദ്ദേഹത്തിന് ആ ഗാനം ബോധിച്ചില്ലാത്രെ....അമ്മ
ചാനലില്‍ കൊലവെരി പാടേണ്ട ആവശ്യമില്ല പോലും..ഞാന്‍ പോവ്വാ ന്നു
പറഞ്ഞു നടുത്തളത്തില്‍ ഇറങ്ങിയ ആള് ,പാട്ട് കഴിഞ്ഞു ഏറ്റവും കൂടുതല്‍ മാര്‍ക്ക്
ദാനം ചെയ്തത് ആര് രചിച്ച സ്ക്രിപ്റ്റിന്റെ
പിന്ബലത്തിലാണ്....ഉദാത്തമായ സൃഷ്ട്ടിയല്ല കൊലവെരിപ്പാട്ടെങ്കിലും രണ്ടു കോടി ആളുകള്‍ കണ്ടതും രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പാട്ടുകാരന് വിരുന്നു നല്കിയതും ഈ സൃഷ്ട്ടി തീരെ മോശമല്ല എന്ന പൊതു അഭിപ്രായത്തിന്റെ പ്രതിഫലനമായിട്ടെങ്കിലും കാണേണ്ടതായിരുന്നു...ഇനി കൊതിക്കെരുവാണോ....പുതിയ
കാലത്തിനു ചേരാത്തത്
കൊണ്ടാണോന്നറിയില്ല....അതില്‍ മാഷിന്റെ അഭിനയം മോശമായിരുന്നു...നാടകീയത മുഴച്ചു നിന്നിരുന്നു....നന്നാക്കാനുണ്ട്.. അഭിനയം
പഠിക്കാന്‍
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴുമുണ്ട്....ചുരുക്കം ഇത്രേയുള്ളൂ...സംഗതി
പോരാ...
No comments:
Post a Comment