Wednesday, 18 January 2012

കുട്ടിക്കാലത്ത് സമീപത്തുള്ള ഫാക്ടറികളുടെ ഗേറ്റില്‍ സെക്യൂരിറ്റി പണി നോക്കിയിരുന്ന ഗൂര്‍ഖകളെ കണ്ടിട്ടുണ്ട്....താല്‍ക്കാലിക ലാഭത്തിനായി വസ്ത്രങ്ങള്‍ അന്വേഷിച്ചു നഗരത്തിലൂടെ നടന്ന വഴിയില്‍ ടിബറ്റന്‍ കാരെ കണ്ടു..മലയാളി പിന്മാറിയ കേബിള്‍ ഇടാനുള്ള കുഴികളുടെ പണിക്കും കൂലിവേലക്കും തമിഴന്മാരുടെ ആധിപത്യം കണ്ടു...തമിഴന്‍ കൂലി കൂട്ടി മലയാളിയേക്കാള്‍ മിടുക്കനാകാന്‍ നോക്കിയപ്പോള്‍ അങ്ങ് ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും തമിഴനോളം പോന്ന ലക്ഷണം ഉള്ളതും ഇല്ലാത്തതുമായ മനുഷ്യ യന്ത്രങ്ങളെ ഇറക്കുമതി ചെയ്തു കണ്ടു....ഹോട്ടെലുകളില്‍ വിശപ്പകറ്റാനിരുന്നപ്പോള്‍ ടേബിള്‍ വൃത്തിയാക്കാന്‍ ആസാമികളെയും കണ്ടു.....മേസണ്‍ ആയും പ്ലുംബെര്‍ ആയും വടക്കന്മാരെ കണ്ടു... പക്ഷെ ഇതെല്ലാം സഹിക്കാം....ഇന്നലെ എറണാകുളം ടൌണ്‍ ഹാളിനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കവേ ബസ്‌ സ്റ്റോപ്പില്‍ നിന്ന് ഇറക്കി നിര്‍ത്തിയ ബസിനെ നോക്കി മുന്നോട്ടു കെട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട എന്നെ നോക്കി തലയാട്ടിയ നേപ്പാളിയെ കണ്ടപ്പോള്‍ അന്തം വിട്ടു പോയി.......ഡോര്‍ ചെക്കര്‍ ,ക്ലീനര്‍ അഥവാ മലയാളികളുടെ സ്വന്തം കിളി ആയിരുന്നു ആ നേപ്പാളി.......

No comments:

Post a Comment