Wednesday, 16 January 2013

ഹരി....അതാണയാളുടെ പേര്...പുഴയിലെ കുളിയും കഴിഞ്ഞു പുഴയരികില്‍ പഞ്ചാര പോലെ കിടക്കുന്ന മണലില്‍ അമര്‍ത്തി ചവിട്ടി അയാള്‍ നടന്നു....എത്ര നാളായി അമ്മാവന്റെ വീട്ടില് വന്നിട്ട്...ഈ പുഴയില്‍ മുങ്ങിക്കിടക്കുമ്പോള്‍ എല്ലാ ക്ഷീണവും അകന്ന പോലെ....പുഴയോട് ചേര്‍ന്ന് കിടക്കുന്ന പാഠം കൃഷി കഴിഞ്ഞു ഉണങ്ങിക്കിടക്കുന്നു.....പിള്ളേര് പന്ത് കളിച്ച   ലക്ഷണമുണ്ട്...പണ്ടൊക്കെ അവധിക്കാലത്ത് അമ്മാവന്റെ വീട്ടില്‍ വരുമ്പോള്‍ ഈ പാടത്ത് എന്തോരം കുത്തി മറിഞ്ഞിരിക്കുന്നു...പട്ടം പറത്തിയിരിക്കുന്നു....ഒരു കാലം...നഷ്ട്ട ബോധത്തോടെ വഴിയരികിലെ കൈതക്കാടുകളില്‍ നിന്ന് നീണ്ട്‌ കിടക്കുന്ന കൈതയോലയിലെ മുള്ളില്‍ ദേഹമുടക്കാതെ നടവഴിയിലൂടെ മുന്നോട്ടു നടന്നു.....