Wednesday, 18 January 2012

ദാഹം പണ്ടേ കൂടുതലായ എന്റെ ഹീറോ ഹോണ്ടയ്ക്ക് ദാഹ ശമനി വാങ്ങാനായി കമ്പനി വഹ പമ്പില്‍ കയറി...ക്യു സിസ്റ്റം പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന പമ്പ് ജീവനക്കാരന്‍ പയ്യന്‍ എന്റെ ആവശ്യത്തെ നിഷ്ക്കരുണം തള്ളി എന്റെ മുന്നിലുണ്ടായിരുന്ന അംബാസടര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി ഡിക്കി തുറന്നു ഇന്ധനടാങ്കു തുറന്നു കൊടുക്കുന്നത് വരെ എന്റെ ക്ഷമ പരീക്ഷിച്ചു.....പിന്നെ വിചാരിച്ചു ..പോട്ടെ....അവനെ തെറ്റ് പറയുന്നതെന്തിന്...അവന്‍ അവന്റെ ജോലി കൃത്യമായി ചെയ്യുന്നു......എന്റെ അക്ഷമക്ക് അവനെന്തു പിഴച്ചു...ഉച്ച ഭക്ഷണം കഴിക്കാതിരുന്ന ക്ഷീണത്തില്‍ ബൈക്കില്‍ വളഞ്ഞിരുന്നു നൂറു രൂപക്ക് എന്ന് പറഞ്ഞപ്പോള്‍ വാച്ചിന്റെ മാതൃകയിലുള്ള സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ ആചാര മര്യാദകളും പാലിച്ചു കൊണ്ട് അവന്‍ എന്റെ സഹാചാരിക്ക് കുടിനീര് പകര്‍ന്നു.....റീഡിങ്ങിലേക്ക് എന്റെ കണ്ണുകള്‍ പതിവുപോലെ സഞ്ചരിച്ചു...രണ്ടേകാല്‍ ലിറ്റര്‍....മനക്കണക്ക് കൂട്ടിയപ്പോള്‍ തന്നെ ഒരപായ മണി മുഴങ്ങി....പയ്യന്‍സും അതിലേക്കു നോക്കി....പിന്നെ സ്വരം താഴ്ത്തിപ്പറഞ്ഞു....ചേട്ടാ...ഒരബദ്ധം പറ്റി....പെട്രോളിന് പകരം ടാങ്കിലേക്ക് പോയത് ഡീസല്‍ ആണ്..വാഹനം കസ്റ്റമേഴ്സ് ആരും കാണാതെ പുംബിന്റെ പിന്നാംബുരതെക്ക് കൊണ്ട് പോയി ആര് കാണാതെ നീളന്‍ ഹോസ് കൊണ്ട് വലിച്ചു വലിയ കപ്പിലേക്ക് പകര്‍ന്നു.....ശേ....ഞാന്‍ കാരണം ചേട്ടന്റെ സമയം ഒരു പാട് പോയല്ലേ എന്നിങ്ങനെ പയ്യന്‍സ് എന്നെ സമാധാനിപ്പിക്കാന്‍ സ്വയം പഴി പറഞ്ഞു കൊണ്ടിരുന്നു....പമ്പിലെ ഓഫീസ് ജീവനക്കാരി ഈ കാഴ്ച കണ്ടു വന്നു അവന്റെ ചെവിയിലിറുക്കി...നീയിന്നും കാശ് കളഞ്ഞല്ലേ എന്നൊരു ചോദ്യവും പാസ്സാക്കി അവളുടെ വഴിയെ പോയി....കാര്യം മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞതിതാണ്....ഞാന്‍ പലവട്ടം ഇവരോട് പറഞ്ഞതാണ്....രണ്ടും കൂടി നിറക്കുന്നിടത് എന്നെ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന്.....ഞാനീ പണി നിര്‍ത്താന്‍ പോകുവാണ്‌....കാശ് മുഴുവന്‍ ഇവിടെ കൊടുക്കാനെ തികയു..ഈ സാധനം ഇനി വിറകു കത്തിക്കാനെടുക്കാം......ഇത്രയൊക്കെ പറയാന്‍ ഇവനെ പ്രേരിപ്പിച്ചതെന്താണ് എന്ന് ചിന്തിച്ച എന്നോട് അവന്‍ ഇതു കൂടി പറഞ്ഞു...കഴിഞ്ഞ ദിവസം ഡീസല്‍ കാറില്‍ അവനൊഴിച്ചത് പെട്രോള്‍ ആണെന്ന്........ .

No comments:

Post a Comment