തിരക്കേറിയ എറണാകുളം നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്നു മുകളിലൂടെ വരുന്ന വാഹനങ്ങളില്‍ ഒരു കാറിനു നേരെ എന്റെ ട്രാഫിക് ഡ്യൂട്ടിക്കാരന്‍ സഹപ്രവര്‍ത്തകന്‍ കൈ കാണിച്ചു...ആ വാഹനത്തിന്റെ ഡ്രൈവര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചാണ് വാഹനമോടിച്ചിരുന്നത്......വാഹനം റോഡിനരികിലേക്ക് ഒതുക്കിയിടാന്‍ ദൂരെ നിന്ന് തന്നെ കൈ കൊണ്ട് നിര്‍ദേശം നല്‍കി....കാറിന്റെ വേഗത കുറച്ചു റോഡിന്‍റെ അരികിലേക്ക് ഒതുക്കിയിടാന്‍ ഒരുങ്ങിയ ഡ്രൈവര്‍ പെട്ടെന്ന് തന്നെ നയം മാറ്റി സമീപത്തു തന്നെയുള്ള പെട്രോള്‍ ബങ്കിന്റെ വീതിയുള്ള ഭാഗത്ത് കൂടെ വാഹനം യുവാക്കളെ വെല്ലുന്ന രീതിയില്‍ പായിച്ചു....സുഹൃത്ത് ഉടന്‍ തന്നെ വയര്‍ലെസ്സിലൂടെ അടുത്ത പോയിന്റിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.....ആളും വാഹനവും ഏതോ ഊടു വഴിയിലൂടെ രക്ഷപ്പെട്ടു കളഞ്ഞു.... ....ഈ സംഭവ കഥയില്‍ എന്നെ ചിരിപ്പിച്ചത് മറ്റൊന്നുമല്ല.....എന്റെ സുഹൃത്തിനെ വെട്ടിച്ചു കടന്നു കളഞ്ഞ ആ വാഹനം ഓടിച്ചിരുന്നത് ഒരു വികാരിയച്ചനായിരുന്നു......അച്ഛനെ ആ നിമിഷം സാത്താന്‍ കീഴടക്കികളഞ്ഞതാണോ എന്തോ...നിങ്ങള്‍ക്കെന്തു തോന്നുന്നു.????....
No comments:
Post a Comment