Tuesday, 10 April 2012

കടുവയെ പിടിച്ച കിടുവ

  • സമയംആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാറില്ല........ഇതു ഏറ്റവും നന്നായി അറിയാവുന്നത് എറണാകുളത്ത് കൂടെ വാഹനമോടിക്കുന്നവര്‍ക്കായിരിക്കും......സമയത്തിനു മുന്നേ കുതിക്കുന്ന തിരക്കില്‍ തന്റെ മുന്നിലുള്ള വാഹനം ഒന്ന് സ്ലോ ആയാല്‍ ഉടനെ ഭീഷണി പോലെ ഹോണ്‍ മുഴക്കുന്നവരുണ്ട്......ഹോണടിയില്‍ ചിലത് കേട്ടാല്‍ തെറി വിളിക്കുന്നത്‌ പോലെ ഈണത്തിലാണോന്നു ചിലര്‍ സംശയം പറയാറുണ്ട്‌.....എറണാകുളം നഗരത്തിനുള്ളില്‍ നിന്ന് വാഹനം പരുക്ക് പറ്റാതെ പുറത്തെത്തിക്കണമെങ്കില്‍ അല്പം ഭാഗ്യം കൂടി വേണമത്രെ....ബസ്കാരുടെ പാച്ചിലിനിടയിലും ജീവന്‍ രക്ഷിക്കാന്‍ കാല്‍ നടക്കാരും തത്രപ്പാടിലാണ്....അങ്ങനെയുള്ള നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഒരു കാര്‍ മറ്റൊരു കാറിന്റെ പിന്നില്‍ ഇടിച്ചു....പതിവ് പോലെ തര്‍ക്കം നടത്തുന്നതിനു കളമൊരുക്കാന്‍ മുമ്പില്‍ പോയ കാറുകാരന്‍ റോഡിന്റെ നടുക്ക് തന്നെ വാഹനം നിര്‍ത്തി കൂട്ടുകാരനുമൊത്ത് ചാടിയിറങ്ങി...പിന്നെ എറണാകുളത്തുകാരനായത്തിന്റെ തിണ്ണ മിടുക്കില്‍ പുറകെയുള്ള വാഹനത്തിന്റെ ചില്ലില്‍ തട്ടി ശൌര്യം കാണിച്ചു....ഈ സമയം അവിടേക്ക് വന്ന ട്രാഫിക് എസ്‌.ഐ വാഹനം റോഡില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്തിനാല് മറ്റു വാഹനങ്ങള് തങ്ങളുടെ മത്സരത്തിലേക്ക് ഊളിയിട്ടു.......പരാതി വല്ലതും ഉണ്ടെങ്കില്‍ സ്റ്റേഷനില്‍ പോകാനും പറഞ്ഞു തീര്‍ക്കണമെങ്കില്‍ അങ്ങനെ ചെയ്യാനും നിര്‍ദേശിച്ചു റോഡിലെ തിരക്കിനിടയിലേക്ക് എസ്‌.ഐ യും മാറി...പുറകിലെ വണ്ടിയില്‍ യാത്ര ചെയ്തിരുന്നത് ഗുരുവായൂര്‍ അമ്പലത്തില്‍ പോയി മടങ്ങിയ മൂന്നംഗ കുടുംബമായിരുന്നു...അവര്‍ക്ക് ഇനിയും കുറെ ദൂരം പോകണ്‍മായിരുന്നത് കൊണ്ട് ഗൃഹനാഥന്‍ ഒത്തു തീര്‍പ്പിന് തയ്യാറായിരുന്നു....നഷ്ട്ടപരിഹാരമായി 5000 രൂപയില്‍ തുടങ്ങിയ ലേലം വിളി 3000 രൂപ വരെ എറണാകുളത്ത്കാരന്‍ ഇറക്കി....ഇതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു 2500 രൂപ എടുത്തു കൊടുത്ത് ഗൃഹനാഥന്‍ ആശ്വാസത്തോടെ 5000 രൂപ ചോദിച്ചതില്‍ നിന്ന് 2500 രൂപ ലാഭിച്ചതിന്റെ സന്തോഷത്തില്‍ എസ്‌.ഐ യോട് തങ്ങള്‍ ഒത്തു തീര്പ്പിലെത്തിയ വിവരം അറിയിച്ചു സ്ഥലം വിട്ടു.....തിരക്കിനിടയില് വാഹനം ഒതുക്കി മടങ്ങിയെത്തിയ എസ്‌.ഐ യുടെ സാരഥി എസ്‌.ഐ ഈ വിവരം പറഞ്ഞത്കേട്ട് പറഞ്ഞു...സാറേ..ഇവന്മാര് അയാളെ പറ്റിച്ചതാ...ഇതിന്റെ പകുതി കാശിന്റെ പണിയെയുള്ളൂ...വാഹനം ഇടിചെങ്കിലും കിട്ടിയ ലാഭത്തിന്റെ സന്തോഷത്തില്‍ ചെറുപ്പക്കാര്‍ എസ്‌.ഐ യുടെ അടുത്തെത്തി എല്ലാം പറഞ്ഞു തീര്‍ത്തുവെന്ന് പറഞ്ഞപ്പോള്‍ എസ്‌.ഐ യുടെ മൂക്കിന്റെ ആല്‍ക്കോ മീറ്ററില്‍ മദ്യത്തിന്റെ ഗന്ധം അക്ഷരങ്ങളായ് തെളിഞ്ഞു വന്നു...അതാ മമ്മദിനെ തേടി മല വന്നിരിക്കുന്നു...രണ്ടിനും മദ്യത്തിന്റെ ഗന്ധം..എസ്‌.ഐ ഉടന്‍ വാഹനത്തില്‍ രണ്ടു പേരെയും കയറ്റി സ്റ്റേഷനില് കൊണ്ട് പോയി കേസ് രജിസ്റ്റര് ചെയ്തു....ഈ കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്നത് ഇതാണോ????.....