Wednesday, 18 January 2012

പാതാളം ഗീത അഥവാ പാവങ്ങളുടെ സിനിമ പാരഡായ്സോ

സംഗീത ,ആരാധന ,ഗീത, ഉദ്യോഗമണ്ഡല്‍...... ഇതു കേവലം 3 പെണ്ണുങ്ങളുടെ പേരോ ഒരു സ്ഥലത്തിന്റെ പേരോ മാത്രമല്ല....പുക നിറഞ്ഞ എന്റെ ഏലൂര്‍ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിലെ സിനിമ പ്രേമികളെ തൃപ്തരാക്കിയിരുന്ന കൊട്ടകകള്‍ അഥവാ സി ക്ലാസ് തീയറ്ററ്കളാനവ.....കാലത്തിന്റെ അനിവാര്യതയില്‍ സംഗീതയും ആരാധനയും ആദ്യം വിട പറഞ്ഞു......ഫാക്ടിന്റെ പ്രതാപം ക്ഷയിച്ചതോടെ നഗരത്തിലെ പ്രദര്‍ശന ശാലകളോട് കിട പിടിക്കാന്‍ തക്ക കേല്പ്പുണ്ടായിരുന്ന ഫാക്ടിന്റെ സ്വന്തം ഉദ്യോഗമാണ്ടല്‍ തീയറ്ററും പിന്നാലെ പോയി.....ഞങ്ങളുടെ കുട്ടിക്കാലത്തെ സായാഹ്ന്നങ്ങളില്‍ കളി അവസാനിപ്പിക്കുന്നതിനുള്ള സമയം അറിയുന്നതിനുള്ള ഒരു വഴി ഗുരുവായൂരപ്പാ കണ്ണാ കൈ തൊഴാം എന്നഭക്തി ഗാനത്തിലൂടെ ചിത്രയുടെ ശബ്ദം റെക്കോര്‍ഡ്‌ ആയി ഗീത തീയറ്ററിലെ ലൗഡ് സ്പീക്കരിലൂടെ മുഴങ്ങുമ്പോഴായിരുന്നു.....ഓപ്പരേറ്റര്‍ മോഹനേട്ടന്‍ വെട്ടിക്കളഞ്ഞ ഫിലിം തുണ്ടുകള്‍ പിന്നാമ്പുറത്ത് നിന്ന് പെറുക്കിയെടുത്തു വീട്ടില്‍ കൊണ്ട് പോയി കണ്ണാടിയില്‍ നിന്ന് നീളുന്ന വെയില്‍ നാളങ്ങളുടെ സഹായത്താല്‍ വെള്ള കുമ്മായ ചുവരില്‍ പ്രദര്‍ശിപ്പിച്ച കുട്ടിക്കാലം.തീയറ്ററിനു മുന്നില്‍ ബാവാക്കയുടെ കപ്പലണ്ടിക്കച്ചവടവും പേരറിയാത്ത ചിലരുടെ കിലുക്കിക്കുതുകളിയും ഗുണ്ടുകളിയുമൊക്കെ നടന്ന കാലം........എം ജി ആറും, ശിവാജിയും ,രജനീകാന്തും,വിജയകാന്തും ഗീതയുടെ വെള്ളിതിരകളില്‍ വിസിലടിക്കൊപ്പവും കയ്യടിക്കൊപ്പവും തകര്‍ത്ത നാളുകള്‍............,...ജോലി കഴിഞ്ഞു വന്നു ബസ് ഇറങ്ങി കപ്പലണ്ടിയും വാങ്ങി വീട്ടിലേക്കു പോകാതെ തീയറ്ററിലേക്ക് പോകുന്ന തമിഴന്‍ ഞങ്ങള്‍ക്കല്‍ഭുതമായിരുന്നു.....ശക്തമായ കാറ്റിലും മഴയിലും തീയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു വീണപ്പോള്‍ ഞങ്ങളെക്കാളേറെ ദു:ഖിച്ചത് ഞങ്ങളുടെ നാട്ടില്‍ വേരുരപ്പിച്ച തമിഴരായിരുന്നു...അമ്മയും മാക്ടയും ഫെഡരേഷനുമൊക്കെ പരസ്പരം അങ്കം വെട്ടുന്നതൊന്നും കാണാന്‍ നില്‍ക്കാതെ വര്‍ഷങ്ങള്‍ക്കു മുന്‍പേ പഴയ പ്രോജെക്ടരിലൂടെ അവസാന ചിത്രവും പ്രദര്‍ശിപ്പിച്ചു തന്റെ സേവനം അവസാനിപ്പിച്ചു...പഞ്ചായത്ത് മാറി തീയറ്റര്‍ രഹിത മുനിസിപ്പാലിറ്റി ആയപ്പോഴും തീയറ്റര്‍ ഗോഡൌണ്‍ ആയി മാറിയപ്പോഴും പാതാളം ഗീത ഇന്നുമുണ്ട്‌.....................,, ബസ് സ്റൊപ്പിന്റെ രൂപത്തില്‍.........................,....ഇന്നുംഅതിനു മുന്നിലൂടെ നടക്കുമ്പോഴും മനസ്സ് പറയും ..ഇവിടെയൊരു തീയറ്റരുണ്ടായിരുന്നു...ഞങ്ങള്‍ പാവങ്ങളുടെ സിനിമാ പാര ഡായ്സോ.....

No comments:

Post a Comment