സമര്‍പ്പണം....മുഴുത്ത അയലക്കഷണത്തില്‍
പുരട്ടിയ വിഷത്തിനാല്‍ ചതിക്കപ്പെട്ട ജിമ്മി പട്ടിക്ക്.....
പ്രിയമുള്ളവരേ....ഞാന്‍ നിങ്ങളോട് പറയാന്‍
പോകുന്നത് ചില നായകളെ കുറിച്ചാണ്.....തിന്നുന്ന ചോറിനു നന്ദി
കാണിക്കുമെന്നു
പഴമക്കാരും പുതുമക്കാരും
സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൃഗമായത് കൊണ്ടാകണം....... ഉന്നതകുലജാതരുമായി അത്ര
പരിചയം
എനിക്ക് പോരാ...അത്
കൊണ്ട് കൊടിച്ചികളെക്കുരിച്ചാണ് പറയുന്നത്........
1 .ഒന്നാം
കൊടിച്ചി....യു പി സ്കൂള് കാലത്ത്
ഒരു കൊട്ടേഷന്‍ കിട്ടി....വീടിനടുത്തെ ലീലാമ്മ ചേടത്തിയുടെ വീട്ടില്‍ സസുഖം
കഴിഞ്ഞു കൊണ്ടിരുന്ന ഒന്നാം കൊടിച്ചിക്കു ജീവിതത്തില്‍ നിന്ന് കുടിയിറക്ക്
ഭീഷണി നേരിടേണ്ടി വന്നു....വധ ശിക്ഷക്കാണ്
വീട്ടുകാര്‍ വിധിച്ചത്...ആരാച്ചാരായി
നിയോഗിക്കപ്പെട്ടത് ഞാനും...രണ്ടു രൂപയാണ് കൂലി.....കൊടിച്ചിയെ ചാക്കിലാക്കി
പുഴയില്‍ തള്ളണമെന്നാണ് നിര്‍ദേശം.....അങ്ങനെ കൊടിച്ചിയെ ചാക്കിലാക്കി പുഴയില്‍ തളളാന്‍ വഞ്ചിയില്‍ കയറി
നടുപ്പുഴയിലെതിയപ്പോള്‍ മനസാക്ഷി രണ്ടു കുത്ത് കുത്തി....നീ, നീന്തല്‍ പഠിക്കാന്‍ നോക്കണ നേരത്ത് വെള്ളം കുടിച്ചു കണ്ണ്
തള്ളാരുണ്ടല്ലോ...ഇതും ഒരു ജീവിയല്ലേ...ശരിയാണല്ലോ....കൊട്ടേഷന് പണം വാങ്ങിപ്പോയതും സിപ് അപ്പിന്റെ രൂപത്തില്‍
വയറിനു അകത്തു പോയതും ഒരു നിമിഷം മറന്നു...കൊടിച്ചിയെയും കൊണ്ട് വീണ്ടും
വീണ്ടും കരയിലെത്തി...പുഴയുടെ സമീപം അന്ന്
വലിയകാടാണ്.....പള്ളി വക
സ്ഥലം ആളനക്കമില്ലാതെ കാടായി തീര്‍ന്നിരിക്കുന്നു....വീട്ടില്‍ നിന്നും
ദൂരെയുള്ള കാട്ടിലേക്ക്
ഇവനെയങ്ങു നാട് കടത്താം...ചാക്ക്
കെട്ടിന്റെ വള്ളി അല്പം അയച്ചിട്ട് ഞാന്‍ സൈക്കിളില്‍ കയറി പാഞ്ഞു
ലീലാമ്മ ചേടത്തിയാരുടെ
വീട്ടിലേക്ക്......കൊടിച്ചി കൂടെ
വരരുതല്ലോ... നിര്‍ദാക്ഷിണ്യം കൊടിച്ചിയെ പുഴയില്‍ തള്ളിയത് ലീലാമ്മചേടത്തിയോടുംമക്കളോടും വിവരിച്ചു
അവിടെ
നിന്ന് സ്ഥലം വിട്ടു....രണ്ടു ദിവസം
കഴിഞ്ഞു പള്ളി ഗ്രൗണ്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കവേ കൂട്ടുകാരന്‍ സിയാദ്
പറഞ്ഞു...
ലീലാമ്മ ചേടത്തി അന്വേഷിക്കുന്നുവെന്ന്
....ഞാന്‍ വിചാരിച്ചു ..പുതിയ വല്ല കൊട്ടേഷനുമാണോ ???. ഞാനവനോട്
എന്തിനാന്നു വല്ലതും പറഞോടാന്ന് അന്വേഷിച്ചു....ഞാനെന്ന
പ്രൊഫെഷണല്‍ കില്ലര്‍ ക്രൂരമായി കൊലപ്പെടുത്തിയ കൊടിച്ചി വഴിയൊന്നും തെറ്റാതെ വീട്ടിലെത്തി
അതിന്റെ പതിവ് കിടപ്പ്
സ്ഥലത്ത് വിശ്രമിക്കുന്നുണ്ട് പോലും......കാലമേറെ
കഴിഞ്ഞു ചെടത്തിയാരുടെ ഓര്‍മയ്ക്ക് പരിക്കേല്‍ക്കുന്നതു വരെ
റൂട്ട് തെറ്റിചു ഞാന്‍ ഗതാഗതം തുടര്‍ന്നു പോന്നു
...... ( തുടരും )