Sunday, 14 October 2012

വലിയ പാട് തന്നെ മാഷേ ..

വലിയ പാട് തന്നെ മാഷേ ..


പുകവലി ശീലമാക്കിയ എന്‍റെ പിതാവ് മഞ്ഞക്കാജ എന്ന ബീഡിയാണ്  തന്റെ സ്വന്തം ബ്രാന്‍ഡ്‌ ആയി  സ്വീകരിച്ചിരുന്നത്....കഷ്ട്ടപ്പാടിന്റെ ആ കാലത്ത് വീട്ടിലെ കോഴി മുട്ടയിടാന്‍ കാത്തിരിക്കും...മുട്ടയിട്ടാല്‍ മഞ്ഞക്കാജക്കുള്ള വകുപ്പായി....അബ്ദുല്‍ ഖാദര്‍ എന്ന പെട്ടിക്കടക്കാരനെ നാട്ടില്‍ കുടിയേറി  പാര്‍ത്ത തമിഴര്‍ വിളിച്ചിരുന്നത്‌ തുളുക്കന്‍ എന്നായിരുന്നു.... മുട്ടയുമായി നേരെ തുളുക്കന്റെ കടയിലേക്ക് ചെന്ന് ബീഡി വാങ്ങും....ഓംലെറ്റ്‌ ഉണ്ടാക്കുന്ന വിദ്യ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ  അഭ്യസിച്ചിരുന്നു .. മുട്ട ബീഡിയായില്ലെങ്കില്‍  ഓംലെറ്റ്‌ ആയി എന്‍റെ വയറ്റില്‍ എത്തുമായിരുന്നു....വീട്ടില്‍ അറക്കപ്പൊടി അടുപ്പ് കത്തിക്കുന്നതിന് മരം അറുക്കുമ്പോള്‍ കിട്ടുന്ന പൊടി അഥവാ അറക്കപ്പൊടി  എത്തിച്ചിരുന്നത് കൃഷ്ണന്‍ നായര്‍ എന്നൊരു ആളാണ്‌  ...എല്ലാ വീട്ടിലും അറക്കപ്പൊടി എത്തും...വിറകു വേണ്ടവര്‍ക്ക് വിറക്...എല്ലാം  ചുമട്ടുകാര്‍ വീട്ടില്‍എത്തിക്കും....ഒരു മാസവും രണ്ടു മാസവുമൊക്കെ അത് കൊണ്ട് ആളുകള്‍ തള്ളി നീക്കും.........അറക്കപ്പൊടി അഴിച്ചിട്ടാല്‍ അതിനൊരു ചൂടുണ്ടാകും,,അതില്‍ കാല്‍ പൂഴ്ത്തി നില്‍ക്കാന്‍ ഒരു രസമാണ്...പിന്നെ അതൊക്കെ വാരിക്കെട്ടി ചാക്കില്‍ നിറച്ചു ഒരു മൂലയ്ക്ക് സ്ഥാപിക്കും....ഇന്നത്തെ പോലെയല്ല....മണ്ണെണ്ണ ഫില്ലറില്‍ ഇറ്റിക്കേണ്ട സാഹചര്യം അന്നില്ല...അറക്കപ്പൊടി കുറ്റി നിറച്ചു വിറക് വച്ച്  മണ്ണെണ്ണയൊഴിച്ചു  തീ കൊടുത്താല്‍ പിന്നെ ആ പൊടി കത്തിതീരുന്നതിനു മുന്‍പ് വീട്ടിലെ  എല്ലാ പാചക പരിപാടികളും കഴിഞ്ഞിട്ടുണ്ടാകും...ആയുസ്സ് നീട്ടിക്കൊടുക്കാന്‍ വെള്ളം ഒഴിച്ച് പൊടി തല്‍ക്കാലത്തേക്ക്  കെടുത്തി  വെക്കും ..എനിക്കന്നു ആകെയറിയാവുന്ന  ഓംലെറ്റ്‌ മെയ്‌കിംഗ്‌  നടക്കുന്നത് ഈ അറക്കപ്പൊടി അടുപ്പിലായിരുന്നു....അതൊരു കാലം...ഇന്നിപ്പോ ഗ്യാസ് അടുപ്പായി...സൌകര്യങ്ങളായി...അങ്ങനെയിരിക്കുമ്പോ ദാ വരണ്  നിയന്ത്രണങ്ങള്...സബ്സിഡി എടുത്തു കളയുമെന്നോ...കുറ്റിയുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നോ..അങ്ങനെയങ്ങനെ....നാടൊട്ടുക്കും പ്രതിഷേധം....ഞങ്ങളും പ്രതിഷേധിക്കാന്‍ തീരുമാനിച്ചു....നമുക്ക് പണ്ടത്തെ അറക്കപ്പൊടി അടുപ്പ് കത്തിച്ചു അതില്‍ ഭക്ഷണം പാചകം ചെയ്തു പ്രതിഷേധിക്കാം...കൊള്ളാം നല്ല ഐഡിയ ..അങ്ങനെ അറക്കപ്പൊടി കുറ്റിക്ക് വേണ്ടിയുള്ള അന്വേഷണമായി...പെട്ടെന്ന്  തീരുമാനിച്ചതല്ലേ....കിട്ടാന്‍ വലിയ പാടാന്...ആരുടെ വീട്ടിലുമില്ല...അപ്പോഴാണ്‌ ഒരാള്‍ പറഞ്ഞത്...പഴയ ഇരുമ്പിന്റെ പെയിന്‍റ് പാട്ട എടുത്തു കുറ്റിയാക്കിയതൊരെണ്ണം  വീട്ടിലുണ്ട് എന്നൊരാള്‍ പറഞ്ഞു...പക്ഷെ ,ആ പതിമൂന്നാം മണിക്കൂറില്‍ ഞങ്ങള്‍ തോറ്റു പോയത് അറക്കപ്പൊടിയുടെ  മുന്നിലായിരുന്നു....കൃഷ്ണന്‍ നായര്‍ ചേട്ടന്‍   വൃദ്ധനായി  ഇന്നുമുണ്ടെങ്കിലും    ഗ്യാസ് ആധിപത്യത്തില്‍  കീഴടങ്ങിയ  അറക്കപ്പൊടി ബിസിനെസ്സ് അദ്ദേഹം പണ്ടേ നിര്‍ത്തിയിരുന്നു...ഇന്നിപ്പോള്‍ ചിന്തയിതാണ്....അറക്കപ്പൊടിയൊക്കെ   ഫര്‍ണ്ണിചര്‍ ആയി രൂപം മാറുന്ന ഈ കാലത്ത് അറക്കപ്പൊടിക്കുറ്റി  വാങ്ങാന്‍  കിട്ടിയേക്കും..പക്ഷെ നിറക്കാന്‍ പൊടി എങ്ങനെ സംഘടിപ്പിക്കും....തിരക്കിനിടയില്‍ നമുക്കെവിടെ ഇതന്വേഷിച്ചു  പോകാന്‍ സമയം....വലിയ പാട് തന്നെ മാഷേ...

No comments:

Post a Comment