ബാഷാ ഒരു തടവൈ സോന്നാല്‍
ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം നടപ്പിലാക്കിയ വര്‍ഷം....ചാരായത്തില്‍ നിന്ന് വിലകൂടിയ വിദേശ മദ്യത്തിലേക്ക് മാറാന്‍ കുടിയന്മാര്‍ പെടാപ്പാട് പെട്ട വര്‍ഷം....എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ടൂറിസത്തിന് പേര് കേട്ട ഒരു ഗ്രാമത്തില്‍ നിന്ന് മൈസൂര്‍, ബംഗലൂര്,ഊട്ടി എന്നിവിടങ്ങളിലേക്ക് അന്നാട്ടുകാര്‍ ഒരു യാത്ര പോയി....കൂടെ അതിഥിയായി ഞാനും...അവര്‍ക്കൊരു ശീലമുണ്ട്...യാത്ര പോകുമ്പോള്‍ കൂടെ ഒരു ഗാനമേളക്കുള്ള സംഗീതോപകരണങ്ങളുമായിട്ടാണ് പോക്ക്.....നമുക്കീ പാട്ടിന്‍റെ അസുഖമുള്ളത് കൊണ്ടു അന്നാട്ടുകാരനായ ,കോളേജിലെ സൂപ്പര്‍ സീനിയര്‍ ആയ സുഹൃത്ത് കൂടെ കൂട്ടിയതാണ്....ബസ്സിലേക്ക് കാലെടുത്തു വച്ചപ്പോള്‍ വലിയ ചരിവത്തില്‍ മദ്യവും വെള്ളവും മിക്സ് ചെയ്യുന്ന കാഴ്ചയാണ് കണ്ടത് ....ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ മദ്യം ആവശ്യക്കാരെ തേടി ബസ്സിനുള്ളില്‍ അലയുന്നു....യാത്രക്കിടയില്‍ ഒരു പെണ്‍കൊടി കരയുന്നു....കാരണമന്വേഷിച്ചപ്പോ ള്‍ അല്ലെങ്കിലും അധികം കഴിച്ചാല്‍ ഓരോന്നാലോചിച്ച് കരയുന്നതിവളുടെ പതിവാണെന്ന് കൂട്ടുകാരി....അതിര്‍ത്തി കടക്കാന്‍ വെമ്പല്‍കൊള്ളുന്നു ചിലര്‍ ....അയല്‍നാട്ടില്‍ മദ്യവില പകുതിയേ ഉള്ളുവത്രേ....ആഘോഷമായി കാഴ്ചകള്‍ കണ്ടു നടന്നു...പൂക്കള്‍ക്ക് പേര് കേട്ട വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ പേരിനു പോലും ഒരു പൂവില്ലായിരുന്നു...റീപ്ലാന്റ് ചെയ്യാന്‍ എല്ലാം പറിച്ചു മാറ്റിയിരിക്കുന്നു...അന്തിക്ക് കറണ്ടും പോയി....ഏതായാലും പാട്ട് പാടി രസിക്കാം....ഇരുട്ടിന്‍റെ മറവില്‍ ഇടയ കന്യകയും പാടി മേരെ സപ്നോന്‍ കി റാണിയിലേക്ക് കടന്നപ്പോള്‍ കുറെ ആളുകള്‍ വടിയുമായി അവിടെ എത്തി....ഹിന്ദി പാട്ട് പാടിയത് ഇഷ്ട്ടപ്പെട്ടില്ലാ പോലും...പാടിയത് ഞങ്ങളല്ലേ എന്നാ മട്ടില്‍ മിണ്ടാതിരുന്നു.....വിവര ദോഷികള്‍ ...ഹിന്ദി രാഷ്ട്ര ഭാഷ ആണെന്ന് പോലും അറിയില്ല.....
അങ്ങനെ "കാഴ്ച "കണ്ടു ക്ഷീണിച്ചു റൂമില്‍ ചെന്ന് കയറി....നല്ല തണുപ്പായി തുടങ്ങി....ഒന്ന് കുളിച്ചേക്കാം....ക്ഷീണമൊക്കെ മാറുമല്ലോ...ബാത്ത്റൂമില്‍കയറി കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്നൊരു വിളി....ഡാ....ഞങ്ങള്‍ താഴത്തെ റോഡിലുള്ള ബാറില്‍ കാണും...നീ അങ്ങോട്ട് പോരെ....കഴിക്കാത്ത ഞാന്‍ ബാറില്‍ പോയിട്ടെന്തു കാര്യം ....എന്നാലും അവര്‍ വിളിച്ചതല്ലേ...പോയേക്കാം...അങ് ങനെ കുളി കഴിഞ്ഞു ബാര്‍ തപ്പി നടക്കാന്‍ തുടങ്ങി..നടന്നു നോക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ചായക്കട പോലെയാണ് മദ്യ വില്പന കേന്ദ്രങ്ങള്‍ ....നാലോ അന്ജോ ടേബിള്‍ മാത്രം ഉള്ള ഒരു പെട്ടിക്കട ബാറിലേക്ക് എത്തി നോക്കിയപ്പോള്‍ നമ്മുടെ നാല് ചേട്ടന്മാര്‍ അവിടുണ്ട്....അവിടേക്ക് ചെന്നപ്പോള്‍ അവര്‍ക്ക് ഞാന്‍ കഴിക്കണമെന്നായി ...ഇല്ലെന്നു ഞാന്‍ .... അവസാനം ഒരു ബിയര്‍ കഴിക്കണമെന്നായീ ...വീര്യം കുരഞ്ഞതല്ലേ...അതിനു ഞാന്‍ സമ്മതം മൂളി...ഒരു ഗ്ലാസ് ചെന്നപ്പോള്‍ എന്തോ ഒരു വല്ലായ്ക...കുറെ വറുത്ത ബദാം പരിപ്പ് എന്ന് പറയുന്നൊരു സാധനം സപ്ലയര്‍ മേശപ്പുറത്തു കൊണ്ട് വന്നു വച്ചു....അതും കൊറിച്ചു...ബദാം പരിപ്പിന് നല്ല ടേസ്റ്റ്....അടുത്ത ഗ്ലാസും കൂടി കേറ്റിയതോടെ തലയ്ക്കു വല്ലാത്ത കനം...ബദാം പരിപ്പ് തീര്‍ന്നു....സപ്ലയരിനോട് ചോദിക്കാം....ഒരാള്‍ കുനിഞ്ഞു നിന്ന് എന്തോ നിലത്തു നിന്ന് വാരുന്നു...സപ്ലയര്‍ ആണെന്ന് തോന്നു...ഉള്ളിലെ തമിഴന്‍ ഉണര്‍ന്നു ...അണ്ണേ.... കൊന്ജം ബദാം പരിപ്പ് കൊട്...കുനിഞ്ഞു നിന്ന ആള്‍ എന്നെ തുറിച്ചു നോക്കി....യോ അണ്ണേ... കൊന്ജം ബദാം പരിപ്പ് കൊട്.....ഞാന്‍ വീണ്ടും....ആ കുനിഞ്ഞു നിന്ന മഹാപാപി നിവര്‍ന്നു എന്റെ നേരെ നടന്നു വന്നു....അടുത്തെത്തിയതും നീ എന്നാ സോന്നെ....എന്ന് ചോദിച്ചു എന്റെ കവിളത്തു ആഞ്ഞടിച്ചതും ബിയറിന്റെ മരവിപ്പിലും ഞാനറിഞ്ഞു....നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...എന്നാ പാത്താ സപ്ലയര്‍ മാതിരി തെരിയ്താ...ഞാന്‍ മനസ്സില്‍ വിചാരിച്ചു....ഇവനിതൊക്കെ പറയണ്ടാ കാര്യമെന്താ...ഈ പ്രശ്നത്തിലേക്ക് രജനികാന്തിനെ വലിചിഴക്കുന്നതെന്തിനാ....ബാക്ക ിയുള്ളവര് അവനെ പറഞ്ഞു സമാധാനിപ്പിക്കുകയാണ്...നീ ഇനി മിണ്ടരുത് എന്ന് അവര്‍ എന്നോട് പറഞ്ഞു...ഓഹോ..സപ്ലയര്‍ എന്ന് കരുതി വിളിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം...അവനോടു സോറി പറഞ്ഞേക്കാം....കൂട്ടുകാരുടെ വാണിംഗ് ഞാന്‍ മറന്നു...ഞാന്‍ അവനോടു പറഞ്ഞു...സോറി അണ്ണേ....നോ പ്രോബ്ലം....വെരി സോറി ...ഇതു കേട്ടതും അവന്‍ ചീറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നതും എന്റെ മറ്റേ കവിളിലും നേരത്തെ അടിയുടെ ബാക്കി സമ്മാനിച്ചതും പെട്ടെന്നായിരുന്നു....എന്നാ പെരിയ ഇന്ഗ്ലിഷാ നീ.......നാന്‍ ബാഷാടാ...നാന്‍ ഒരു തടവൈ സോന്നാ നൂറു തടവൈ സൊന്ന മാതിരി...നേരത്തത്തെ ഡയലോഗും....സോറി പറഞതിനും അടിയോ...ഇതെന്തു നീതി ..ഇതെന്തു ന്യായം...ഇതിനു നമുക്ക് തിരിച്ചു തല്ലണം....ചിലര്‍ പറഞ്ഞു...അന്യ നാടാണ്...ഏതു തരത്തിലുള്ള ആളാണെന്നു നമുക്കറിയില്ല.....പ്രശ്നമായാലോ എന്ന് ബാക്കിയുളളവര്‍ ...തിരിച്ചടിക്കാനുള്ള മട്ടും മാതിരിയും കണ്ടിട്ടാണോ എന്തോ ബാഷ എന്ന് പറഞ്ഞവന്‍ പതുക്കെ അവിടെ നിന്ന് മുങ്ങി....ഏതായാലും പിറ്റേന്ന് രാവിലെ ബസ്സ് പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ മാര്‍ക്കറ്റില്‍ ഒരുത്തന്‍ ചീഞ്ഞ തക്കാളി വാരിക്കൂട്ടുന്നു....ബാഷ....കൂട െ കുറെ മുട്ടാളന്മാരും...ഭാഗ്യം ബാഷയെ പഞ്ഞിക്കിട്ടിരുന്നെന്കിലുള്ള അവസ്ഥ എന്താകുമായിരുന്നു....നീയൊക്കെ കേരളത്തിലേക്ക് വാ....അതിഥികളോട് പെരുമാറുന്നത് ഞങ്ങള്‍ കാണിച്ചു തരാം....എടാ ദ്രോഹി...നിന്നോട് ദൈവം ചോദിക്കും എന്ന് മനസ്സറിഞ്ഞു പ്രാകി അവിടം വിട്ടു...ഇടക്ക് ബാഷ സിനിമ ടി വി യില്‍ കാണിക്കുമ്പോള്‍ മനസ്സറിയാതെ റീവൈണ്ട് ചെയ്യും....ബാഷയുടെ ഡയലോഗും ചൂടന്‍ തല്ലും മനസ്സില്‍ തെളിയും...
ആന്റണി സര്‍ക്കാര്‍ ചാരായനിരോധനം നടപ്പിലാക്കിയ വര്‍ഷം....ചാരായത്തില്‍ നിന്ന് വിലകൂടിയ വിദേശ മദ്യത്തിലേക്ക് മാറാന്‍ കുടിയന്മാര്‍ പെടാപ്പാട് പെട്ട വര്‍ഷം....എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ടൂറിസത്തിന് പേര് കേട്ട ഒരു ഗ്രാമത്തില്‍ നിന്ന് മൈസൂര്‍, ബംഗലൂര്,ഊട്ടി എന്നിവിടങ്ങളിലേക്ക് അന്നാട്ടുകാര്‍ ഒരു യാത്ര പോയി....കൂടെ അതിഥിയായി ഞാനും...അവര്‍ക്കൊരു ശീലമുണ്ട്...യാത്ര പോകുമ്പോള്‍ കൂടെ ഒരു ഗാനമേളക്കുള്ള സംഗീതോപകരണങ്ങളുമായിട്ടാണ് പോക്ക്.....നമുക്കീ പാട്ടിന്‍റെ അസുഖമുള്ളത് കൊണ്ടു അന്നാട്ടുകാരനായ ,കോളേജിലെ സൂപ്പര്‍ സീനിയര്‍ ആയ സുഹൃത്ത് കൂടെ കൂട്ടിയതാണ്....ബസ്സിലേക്ക് കാലെടുത്തു വച്ചപ്പോള്‍ വലിയ ചരിവത്തില്‍ മദ്യവും വെള്ളവും മിക്സ് ചെയ്യുന്ന കാഴ്ചയാണ് കണ്ടത് ....ഡിസ്പോസിബിള്‍ ഗ്ലാസ്സില്‍ മദ്യം ആവശ്യക്കാരെ തേടി ബസ്സിനുള്ളില്‍ അലയുന്നു....യാത്രക്കിടയില്‍ ഒരു പെണ്‍കൊടി കരയുന്നു....കാരണമന്വേഷിച്ചപ്പോ
അങ്ങനെ "കാഴ്ച "കണ്ടു ക്ഷീണിച്ചു റൂമില്‍ ചെന്ന് കയറി....നല്ല തണുപ്പായി തുടങ്ങി....ഒന്ന് കുളിച്ചേക്കാം....ക്ഷീണമൊക്കെ മാറുമല്ലോ...ബാത്ത്റൂമില്‍കയറി കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്നൊരു വിളി....ഡാ....ഞങ്ങള്‍ താഴത്തെ റോഡിലുള്ള ബാറില്‍ കാണും...നീ അങ്ങോട്ട് പോരെ....കഴിക്കാത്ത ഞാന്‍ ബാറില്‍ പോയിട്ടെന്തു കാര്യം ....എന്നാലും അവര്‍ വിളിച്ചതല്ലേ...പോയേക്കാം...അങ്
No comments:
Post a Comment