ജീവിതത്തിന്‍റെ തിരക്കില്‍ , ഒന്നിനും സമയം കിട്ടാതെ അവനവന്‍റെ കാര്യം നോക്കി മാത്രം ജീവിക്കുന്ന നഗരവാസികളുടെ ഗതികേടിലേക്ക് എന്‍റെ നാട്ടുകാരും പോയി ക്കൊണ്ടിരുന്നപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ റെസിഡെന്‍ട്സ് അസോസിയേഷനുകള്‍ രൂപം കൊണ്ടത്.... ,,...ഇവിടെ ജനിച്ചു വീണവരും ഇങ്ങോട്ട് എത്തിപ്പെട്ടവരും തമ്മില്‍ പരിചയമില്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വേണമല്ലോ എന്നാ ആലോചനയില്‍ നിന്നാണ് ഞങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മ
യായ കൈരളി റെസിഡെന്‍ട്സ് അസോസിയേഷന്‍ രൂപം കൊണ്ടത്... പ്രമുഖരെയൊക്കെ ഉള്‍പ്പെടുത്തി ഉദ്ഘാടന തീയതി തീരുമാനിച്ചു....ഇനി കലാപരിപാടികള്‍ വേണം...ഫണ്ട് ആയിട്ടില്ല....കുട്ടികളെ കൊണ്ട് പരിപാടി അവതരിപ്പിക്കാം..അങ്ങനെ ചെലവ് കുറയ്ക്കാം.....ഒരു കമ്മറ്റിയംഗം പറഞ്ഞു....എന്നാലും വൈകുന്നേരം അതിഥികള്‍ വരുന്നതിനു ആള് കൂടണമെങ്കില്‍ ആളുകളെയൊക്കെ ആകര്‍ഷിക്കാന്‍ പറ്റിയ എന്തെങ്കിലും വേണ്ടേ...പരിപാടിക്കൊരു കൊഴുപ്പ് കിട്ടാന്‍ ശിങ്കാരിമേളം ആയാലോ എന്ന് വേറൊരു അംഗം...അത് കൊള്ളാം..പക്ഷെ കാശ് കുറച്ചു പരിപാടി ചെയ്യാന്‍ പറ്റിയ ആള് വേണ്ടേ...ഞാനൊന്നു നോക്കട്ടെ....ഖജാന്‍ജി, ജോസഫ് മാത്യു എന്ന പാപ്പി പറഞ്ഞു...പാപ്പി ഫോണെടുത്തു കിടത്തി ആരോടൊക്കെയോ സംസാരിച്ചു...ആ സംഗതി ഓക്കേ...ഒരു പയ്യനെ കിട്ടിയിട്ടുണ്ട് .കാശും കുറവാ...അവരുടെ സ്ഥിരം ടീമല്ല...അതിലെ ആളുകളൊക്കെ ഉണ്ടാകും...ഒരു ഡ്യുപ്ലിക്കേറ്റു ടീം ...അപ്പൊ നോട്ടീസില്‍ ടീമിനു പറ്റിയ ഒരു കലക്കന്‍ പേര് വേണമല്ലോ...പാപ്പി തന്നെ പേരും പറഞ്ഞു...അങ്ങനെ ,വൈകിട്ട് നാല് മണി മുതല്‍ വേദിയുണര്ത്തല്‍ പരിപാടിയായി നിധീഷ്കളമശ്ശേരി നയിക്കുന്ന കൊച്ചിന്‍ ഡായനാമിക്സിന്റെ ശിങ്കാരിമേളം എന്ന് നോടിസില്‍ അച്ചടിച്ച് നാടെങ്ങും വിതരണം ചെയ്തു.... ഉദ്ഘാടന ദിവസമായി....ഞങ്ങള്‍ കമ്മറ്റിക്കാര്‍ എല്ലാരും പരിപാടി ഉഷാറാക്കാന്‍ ഓടി നടക്കുന്നു.....നാല് മണി കഴിഞ്ഞിട്ടും മേളക്കാരനെത്തിയില്ല....പാപ്പി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ആ ഫോണ്‍ ചത്ത് മലച്ചതായി അറിയിപ്പ് വന്നു...ഉദ്ഘാടന സമയമായി....ഇനി മേളമൊന്നും വേണ്ടാ...പരിപാടി തുടങ്ങാം....സെക്രെട്ടറി എന്ന നിലയില്‍ എന്‍റെ സ്വാഗത പ്രസംഗം കഴിഞ്ഞു ഹാളിനു പുറത്തു കടന്നപ്പോള്‍ ഒരു പയ്യന്‍ ഒരു സ്ത്രീയുടെ കൂടെ പാപ്പിയുടെ അടുത്തു സംസാരിക്കുന്നു....പാപ്പി ദേഷ്യത്തില്‍ സംസാരിക്കുന്നുണ്ട്....ഞാനടുത്ത ു ചെന്ന് എന്താ കാര്യമെന്ന് തിരക്കി....പാപ്പി കാര്യം പറഞ്ഞു...അതിതാണ്.....അവന്‍ കൊട്ടുന്ന മേള സംഘത്തിന്റെ .ആശാന്റെ അനുവാദം കൂടാതെ പരിപാടി പിടിച്ചതിനു പയ്യന്റെ കൂടെ കൊട്ടെണ്ടവരെയൊക്കെ ആശാന്‍ വേറെ മേളത്തിന് വിട്ടു... .പയ്യനെ ആശാന്‍ ചതിച്ചു...പാപ്പിയുടെ അടി ഭയന്ന് അമ്മയെ വിളിച്ചു കൊണ്ട് വന്നിരിക്കുകയാണ് പയ്യന്‍....,,,...ഇനിയെന്തു ചെയ്യാനാ...പയ്യനെ അവന്റെ പാട്ടിനു വിട്ടു....നാളുകള്‍ കഴിഞ്ഞു കൈരളിയുടെ ഒന്നാം വാര്‍ഷികമായി.....പ്രോഗ്രാം നോട്ടീസും കൊണ്ട് ഓരോ വീടും കയറി അസോസിയേഷന്‍ മെമ്പറായ മണി ചേട്ടന്റെ വീട്ടിലെത്തി.....നോട്ടീസൊക്കെ കൊടുത്ത് കഴിഞ്ഞപ്പോള്‍ മണി ചേട്ടന്‍ ഒരു ചോദ്യം....നിങ്ങളുടെ വേദിയുണര്‍ത്തല്‍ പരിപാടി ഇപ്പ്രാവശ്യവുമുണ്ടോ....ഒന്ന് കാണാനാ...പിന്നെ ഒരു ആക്കിയ ചിരിയും ... ...ഒരു ഉണര്‍ത്തലുമില്ലേ ..സുല്ല്...സുല്ല്... ....ഒരു കണക്കിന് തടി തപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ......അത് കൊണ്ട് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു....ആശാന്റെ അനുവാദം കിട്ടാതെ ഒരു ശിഷ്യനേം പരിപാടി ഏല്‍പ്പിക്കരുത്......
No comments:
Post a Comment