ചില ബീവറേജു കഥകള്‍ ...
കഥാനായകന്‍ ഇപ്പോള്‍ നില്‍ക്കുന്നത് നാനാത്വത്തില്‍ ഏകത്വവും ,സോഷ്യലിസം കമ്മ്യുണിസം തുടങ്ങിയ ഇസങ്ങളും ഒന്ന് പോലെ സംഗമിക്കുന്ന ബീവറേജു ഷോപ്പിന്റെ ക്യുവിലാണ്....അച്ചടക്കത്തിന്റെ കാര്യത്തില്‍ ബീവറേജുഷോപ്പിനു മുന്നില്‍ ക്യു നില്‍ക്കുന്നവര്‍ ലോകത്താകമാനമുള്ളവര്‍ക്ക് മാതൃകയാണല്ലോ...ഷോപ്പ് തുറക്കാന്‍ വന്ന ആളെ പ്പോലും ,ക്യുവിനിടയില്‍ കുത്തിക്കയറാന്‍ വന്നതാണെന്ന് കരുതി ക്യുവിനവസാനം കൊണ്ട് നിര്‍ത്തിയ കുടിയന്മാരുടെ കഥ നിങ്ങളും കേട്ടിരിക്കുമല്ലോ....നമ്മുടെ കഥാനായകന്‍ മദ്യപാനിയല്ല.... കൂട്ടുകാര്‍, വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതിനാലും ,മദ്യപിച്ചു വണ്ടിയോടിച്ചാല്‍ പോലീസ് പിടിക്കുമെന്ന് അവര്‍ക്ക് അല്പം ഭയമുള്ളതിനാലും മദ്യപിക്കാത്ത ഇദ്ധേഹം ഈ ക്യുവില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്...ആ ഴ്ചാവസാനം ആയതിനാല്‍ നല്ല തിരക്കുണ്ട് ....ക്യു നീണ്ടു നീണ്ടു തൊട്ടടുത്തുള്ള കടയു
കഥാനായകന് ഇപ്പോള്‍ നില്‍ക്കുന്നത് നാനാത്വത്തില്‍ ഏകത്വവും ,സോഷ്യലിസം കമ്മ്യുണിസം തുടങ്ങിയ ഇസങ്ങളും ഒന്ന് പോലെ സംഗമിക്കുന്ന ബീവറേജു ഷോപ്പിന്റെ ക്യുവിലാണ്....അച്ചടക്കത്തിന്റെ
ം കഴിഞ്ഞു പോയപ്പോള്‍ ആ കടയുടെ ഉടമസ്ഥന്‍ ആക്രോശിച്ചു.....നിങ്ങളീ കടയുടെ മുന്നില്‍ നിന്നാല്‍ ഞങ്ങളുടെ കച്ചോടം നടക്കണ്ടേ എന്ന് പറഞ്ഞു ക്ഷോഭത്തിന്റെ ഗിയര്‍ മുന്നോട്ടിട്ടതും അച്ചടക്കമുള്ള കുടിയന്മാര്‍ അതൊരു വെല്ലുവിളിയായി കണ്ടു പാമ്പിനെ പോലെ വളഞ്ഞു വളഞ്ഞു ക്യുവിന്റെ നീളം കുറച്ചത് കണ്ടു കഥാനായകന്‍ അത്ഭുതം കൊണ്ടു...അവസാന ബസ് ഇപ്പോള്‍ പോകും ,ഒരെണ്ണം വാങ്ങിചോട്ടെ എന്ന് ചോദിച്ച പട്ടിക്കാട്ടുമൂലക്കാരനെ ക്യുവിന്റെ എല്ലാ നിയന്ത്രണങ്ങളും മരവിപ്പിച്ചു കുടിയന്മാരെല്ലാരും ഒരു മനസ്സാലെ, വിശാല ഹൃദയരായി മാറി വാങ്ങാന്‍ അനുവദിച്ച കാഴ്ച കഥാനായകന് അവരോടുള്ള ബഹുമാനം ഇരട്ടിപ്പിച്ചു...ചിലര്‍ സര്‍ക്കാരിന് തങ്ങള്‍ നല്‍കുന്ന സംഭാവനകളെ വാഴ്ത്തിപ്പറഞ്ഞു ....തങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ പോലീസ് അടപ്പിക്കുന്ന ഫൈന്‍ കൊണ്ടാണ് ദിനം സര്‍ക്കാരിന്റെ ദിനകാര്യങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നത് എന്നൊരാള്‍ ....അവരുടെ വിശാല കാഴ്ചപ്പാടും ഉദാരമനസ്കതയും കണ്ടു കണ്ടു നടക്കുമ്പോള്‍ നായകന്‍റെ ഊഴം വന്നെത്തി....കൂട്ടുകാര്‍ പറഞ്ഞ ബ്രാന്‍ഡ് പറഞ്ഞപ്പോള്‍ സാധനം സ്റ്റോക്ക് ഇല്ലാത്രേ ....ക്യുവില്‍ നിന്ന് പുറത്തുകടന്നു കൂട്ടുകാരെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത ബ്രാന്‍ഡ് കാതില്‍ മുഴങ്ങി....വീണ്ടും ക്യുവിന്റെ അവസാനം പോയി നിന്ന് ഊഴം വന്നപ്പോഴും ഇതു തന്നെ അവസ്ഥ ....സാധനം സ്റ്റോക്ക് ഇല്ല...പിന്നേം ഫോണ്‍ വിളിയായി....കൊള്ളാവുന്നത് നോക്കി ഒരെണ്ണം വാങ്ങിക്കു എന്ന് പറഞ്ഞ കൂട്ടുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ അറിയാവുന്ന ഒരു ബ്രാന്‍ഡി ന്‍റെ പേര് പറഞ്ഞു....ബില്ല് പറഞ്ഞപ്പോള്‍ കൂട്ടുകാരു തന്നു വിട്ട പണം പോരാ...സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കൊടുത്ത് അവിടെ നിന്ന് ഒരു കണക്കിന്കൂട്ടുകാരുടെ അടുത്തെത്തി....നിനക്ക് ആ ബ്രാന്‍ഡ് ഉണ്ടോന്നു ചോദിച്ചിട്ട് ക്യുവില്‍ നിന്നാല്‍ പോരായിരുന്നോ...ഫോണ്‍ വിളിക്കാന്‍ വേണ്ടി ക്യുവില്‍ നിന്ന് മാറിയാലും ഒരു പ്രിഫറന്‍സ് നിനക്കവിടെയുണ്ട്...എന്ത് കൊണ്ടു ഉപയോഗപ്പെടുത്തിയില്ല....അങ്ങനെ അങ്ങനെ നാലുപാടു നിന്നും തങ്ങളുടെ പ്രവൃത്തി പരിചയം വെളിവാക്കുന്ന തിയറിക്ലാസും ......കയ്യിലെ കാശും പോയി....ഇവന്മാരുടെ മെക്കിട്ടു കയറ്റവും....അങ്ങനെയാണത്രെ കഥാനായകന്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയത്...ബിയറിന്റെ ബലത്തില്‍, പോലീസ് പിടിക്കുമെന്ന് പറഞ്ഞു ബീവറേജു ഷോപ്പിന്റെ നീളന്‍ ക്യുവില്‍ നിന്ന് അവധിയെടുത്തു അയാള്‍ സമയവും പോക്കറ്റും സുരക്ഷിതമാക്കി....
No comments:
Post a Comment