ഒരു ജോലി കിട്ടുന്നത് ഭാഗ്യം.....സര്‍ക്കാര്‍ ജോലി കിട്ടുകയെന്നാല്‍ മഹാഭാഗ്യം.....തൊഴിലന്വേഷിച്ച് നടക്കുന്ന കാലത്ത് സര്‍ക്കാര്‍ ഏതു ജോലിയാണെങ്കിലും അപേക്ഷ അയക്കുന്നത് ശീലവുമാകും...ഇഷ്ട്ടമില്ലാത്ത തൊഴില്‍ ആണെങ്കിലും അപേക്ഷ അയക്കും....അങ്ങനെ പോലീസ് ജോലിക്ക് അയച്ചവരുണ്ട്.....കുറെയേറെ പേരെങ്കിലും മറ്റു ജോലി
കിട്ടുന്നത് വരെ ഒരു ഇടത്താവളമായല്ലോ എന്ന് കരുതുന്നവര്‍....ചിലര്‍ ഇഷ്ട്ടത്തോടെ വരുന്നവര്‍ ....ചിലര്‍ വരുന്നത് നിവൃത്തികേട് കൊണ്ട്...അങ്ങനെ എല്ലാ വിഭാഗക്കാരെയും കൊണ്ട് ഞങ്ങളുടെ ട്രെയിനിങ്ങും ആരംഭിച്ചു...ആദ്യ
പടിയായി സുന്ദരമായി പരിപാലിച്ചിരുന്ന തലമുടി അരസികന്‍ ബാര്‍ബര്‍ നിഷ്ക്കരുണം
വെട്ടിത്തള്ളൂമ്പോള്‍ എല്ലാ ബാച്ചുകളിലെയും പോലെ നെടുവീര്‍പ്പുകളുയര്‍ന്നു.... വിട്ടുപോയ സാധനങ്ങള്
വാങ്ങാന്‍കാന്റീനില്‍ ചെന്നപ്പോള്‍ കാന്റീനിലെ ഡ്യൂട്ടിക്കാരന്‍ എടുത്തു തന്നത്
ഉജാലയുടെ നിരവധി ബോട്ടിലുകളും വരയിടാത്ത പേപ്പറിന്റെ വലിയ
പാക്കറ്റും.....ട്രെയിനിംഗ് പീരിയഡില്‍ ഇതിനൊക്കെ ഇത്ര ഏറെ പ്രാധാന്യം ഉണ്ടെന്നു ബനിയനില്‍ മുക്കിയ ഉജാലയുടെ കാലി ബോട്ടിലുകളും ഇമ്പോസ്സിഷന്‍ എഴുതി തീര്‍ത്ത പേപ്പറുകളും കാണുമ്പോഴാണ് മനസ്സിലാകുന്നത്..അത് പോട്ടെ.....അങ്ങനെ
ഗുരുക്കന്മാര്‍ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കാന്‍ തുടങ്ങി....രാവിലത്തെ
ചെറിയ ഓട്ടമൊക്കെക്കഴിഞ്ഞ് എക്സര്‍സായ്സുകളൊക്കെ ചെയ്തു ആദ്യഘട്ടം പിന്നിട്ടു....ചൂടന്‍ കഞ്ഞിയിലെക്കും കടലയിലെക്കും തലയിട്ടു ക്ഷീണമകറ്റി അടുത്ത ഘട്ടത്തിലേക്ക് കടന്നു...പരേഡ്...തിരുവനന്തപുരത്തുകാരന്‍ ഓഫീസര്‍ പരേഡ്
നെക്കുറിച്ച് വിവരണം തുടങ്ങി.....മാര്‍ച്ച് ചെയ്തു പോകുന്നത് പോലെ നടക്കാനാണ് ആദ്യം പറഞ്ഞത്...കൈകളൊക്കെ വീശ്
...കാല്‍ നേരെ വച്ച്....തലകള് ഉയര്‍ത്തി....ആജ്ഞകള്‍
അങ്ങനെയങ്ങനെ....ഇടക്ക് മുന്നില്‍ നടന്ന മാംസളമായ ശരീരത്തോട്
കൂടിയ അഥവാ ബാലമംഗളത്തിലെ ഡിങ്കന്റെ
ശരീരം പോലെയുള്ള ഒരുവനോട് ഓഫീസര്‍ ഷൌട്ട് ചെയ്യുന്നത് കേട്ടു....ഡേയ് ...നീ എന്തരു കാണിച്ചു നടക്കണത്....എടൊ കൈ വീശടോ....ഉയര്‍ത്തി.....നീ
എന്തരു നടപ്പ് നടക്കണത്....പിന്നെ ഹവീല്‍ദാര്‍മാരോടായി
....ലവനോട് ചൊവ്വേ നടക്കാന്‍ പറയടെ....ആ തടിയന്‍...അവന്‍ തന്നെ.....എടെ നീ
എന്തരു റോബോട്ട് നടക്കണപോലെ നടക്കണത്.....
നിന്റെ പേര് പറയി....തടിയന്റെ നിഷ്ക്കളങ്കമായ
മറുപടിയും പെട്ടെന്നായിരുന്നു......സര്‍...പേര് റോബര്‍ട്ട് ഡിക്സണ്‍....വീട്
നായരമ്പലം........
No comments:
Post a Comment