ഒരിക്കല്‍ സബ്ജയിലില്‍ നിന്ന് ഒരു പ്രതിയെയും കൊണ്ട് കോടതിയില്‍
പോയി......അമ്പഴതിപ്പരമ്പ് മത്തായി മകന്‍ സേവി...അവിടെ കണ്ട പ്രതികളുടെയൊക്കെ
വിശേഷം ഞങ്ങളോട് പറഞ്ഞു തന്നു സേവി...മടക്കയാത്രയില്‍ സേവി പറഞ്ഞു.....ഞാനീ കിടപ്പ്
കുറെ കിടക്കേണ്ടി വരുമെന്ന് തോന്നു...ആരും വരില്ല
സാറേ...മോളുടെ കല്യാണ മായിട്ടുണ്ട് ....ഞാന്‍ ഉണ്ടെങ്കില്‍ ചൊവ്വേ
നടക്കില്ല...മദ്യവും കഞാവും ചെന്നാല്‍ എനിക്ക് ഭ്രാന്താണ്....ശല്യം ഒഴിഞ്ഞെന്നെ
വീട്ടുകാര് കരുതു....അത് പറഞ്ഞപോള്‍ സേവിയൊന്നു ഇടറിയ പോലെ തോന്നി....ഇപ്പോഴത്തെ ഈ
ജയില്‍ വാസത്തിനു കാരണം എന്തെന്ന് ഞാനന്വേഷിച്ചപ്പോള്‍ സേവി ആ കദന കഥ പറഞ്ഞു.....മദ്യവും കഞാവും ഇഴപിരിഞ്ഞു
സേവിയുടെ തല ഇളക്കി മറിച്ച ഒരു ദിവസം സേവിക്കൊരാശ....സിനിമ ഒരെണ്ണം കാണണം...ഉച്ച
വെയിലില്‍ ഒരാശ്വാസത്തിന് എയര്‍ കണ്ടീഷനരിന്റെ തണുപ്പില്‍ അല്‍പ്പം
വിശ്രമിക്കണം....നേരെ തീയറ്റര് ലക്ഷ്യമാക്കി വച്ച് പിടിച്ചു.....പോകുന്ന വഴിയില്‍
തണലത്തു നില്‍ക്കുന്ന മാന്യമായി വേഷം ധരിച്ച ഒരാളോട് സേവി
കുഴയുന്ന ശബ്ദത്തില്‍ സമയം ചോദിച്ചു....അയാള്‍ സേവിയെ സൂക്ഷിച്ചു നോക്കി....ഒന്നും മിണ്ടാതെ ദൂരേക്ക് കണ്ണ് നട്ടു....സേവി
പിന്നെയും ചോദിച്ചു....അയാള്‍ അപ്പോഴും ശ്രദ്ധിക്കാത്തത് പോലെ
നിന്നു... ഉള്ളിലെ ലഹരി സേവിയുടെ ആത്മാഭിമാനത്തെ ഉണര്‍ത്തി....ആഹാ അത്രക്കായോ...എടൊ താന്‍
പൊട്ടനാണോടോ ....ടോ പൊട്ടാ തന്നോടല്ലേ ചോദിച്ചത്....സമയമെത്രയായീന്നു....പിന്നെ സേവിയുടെ പൂരപ്പാട്ടായിരുന്നു...അയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാനോരുങ്ങിയപ്പോള്‍ സേവി
പറഞ്ഞു...താന്‍ കുറെ ഒലത്തും...അപ്പൊ
തനിക്കു ചെവി കേള്‍ക്കാമല്ലേ....പൂരപ്പാട്ടിന്റെ ലഹരിയില്‍ മതിമറന്നു നിന്ന 5 മിനിട്ടിനകം എവിടെയെന്നൊക്കെയാണെന്നറിയില്ല സാറേ...കുറെ ലൈറ്റ് ഇട്ടജീപ്പുകളും ബൈക്ക്കളും പാഞ്ഞെത്തി...പിന്നെയാണ് അറിഞ്ഞതുസാരെ...അതൊരു ജഡ്ജ് ആയിരുന്നു...കേടായ വാഹനം നന്നാക്കാന്‍ ഡ്രൈവര്‍ മെക്കാനിക്കിനെ വിളിക്കാന്‍ പോയപ്പോള്‍ തണലയ്തെക്കിറങ്ങി
നിന്നതാരുന്നു ജഡ്ജ്...ഹാ...പറഞ്ഞിട്ടെന്തു കാര്യം..സമയം
മോശമാ..അല്ലെങ്കിലും
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.....സേവി പറഞ്ഞു നിര്‍ത്തി....
No comments:
Post a Comment