.ഗുരുവയൂര്‍ക്കൊരു യാത്ര പോയി ...എന്റെ കുഞ്ഞാപ്പൂന്റെ ചോറൂണ്നും കിങ്ങിണീടെ തുലാഭാരം നടത്തുന്നതുമായിരുന്നു യാത്ര...ക്ഷേത്ര പരിസ്സരം ആകെ മാറിയിരിക്കുന്നു.....ചെരുപ്പും ബാഗുകളും സൂക്ഷിക്കുന്നിടത് ചെന്നപ്പോള്‍ നീളന്‍ ക്യു....ക്യുവില്‍ നിന്ന് ഒടുവില്‍ ഊഴമെത്തിയപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്ന മഹതി ഗൌരവത്തില്‍ പറഞ്ഞു... ..മൊബൈല്‍ ഫോണും കാമറയും പുറത്തേക്കെടുത്തു കാണിക്കാന്‍...മൂന്നു ബാഗും നാല് ഫോണും ഒരു കാമറയും കണ്ടു ബോധ്യപ്പെട്ടു ഇരുപത്തേഴു രൂപ പണവും വാങ്ങി മഹതി അടുത്ത ആളിലേക്ക് തിരിഞ്ഞു....ഭാരം ഒഴിവായ സന്തോഷത്തില്‍ ഞാനുംസംഘവും അകത്തേക്കും....മുന്‍പ് വന്നപ്പോള്‍ ചോറൂണിനു ക്യു നില്‍ക്കേണ്ട കാര്യം ഇല്ലായിരുന്നു....കൌണ്ടറിലേക്ക് നേരെ ചെന്നപ്പോള്‍ അകത്തു നിന്ന് രസീത് നല്‍കുന്ന പയ്യന്‍ ഗൌരവത്തിന്റെ മേലങ്കി എടുത്തണിഞ്ഞു പറഞ്ഞു....പോയി ക്യു നില്‍ക്കാന്‍...നീളന്‍ പൂജ ലിസ്ടുകലുമായി ഓരോരുത്തര്‍ .ഒഴിവായപ്പോള്‍ ഒരേയൊരു ചീട്ടുമായി ഞാന്‍ പുറത്തേക്ക് ചാടി....ചോറൂണ് നല്കുന്നിടത്തും ചെര്യൊരു ക്യു....ചോറൂണ് നല്‍കിക്കഴിഞ്ഞാല്‍ കയ്യിലുള്ള 10 രൂപ രസീതിന്റെ പിന്‍ബലത്തില്‍ ദര്‍ശനം തരപ്പെടും...അതിനു ക്യു നില്‍ക്കുമ്പോള്‍ ഷണ്‍മുഖത്തിന്റെ ആളുകളെ സെക്യുരിട്ടിക്കാരന്‍ ക്യുവൊന്നും നോക്കാതെ അകത്തേക്ക് കടത്തി വിടുന്നു...ആരാണാവോ ഈ ഷണ്‍മുഖം.....അമ്പലത്തിനകത്ത് ക്യു വിനു വേഗം കൂട്ടാന്‍ ആളുകളുണ്ട്.....അത് കഴിഞ്ഞു പുറത്തിറങ്ങി........ഇനി തുലാഭാരം....ആഹാ...അവിടെയുമുണ്ടല്ലോ ക്യു...സന്തോഷമായി......നിന്ന് നിന്ന് തുലാഭാരം കഴിച്ചു പുറത്തിറങ്ങി....ഇനി ചെരുപ്പും ബാഗും മറ്റും തിരികെ വാങ്ങണമല്ലോ....ഇനിയും നില്‍ക്കനമല്ലോ ക്യു എന്നാലോചിച്ചു ചെല്ലുമ്പോള്‍ അവിടെ തിരക്ക് വളരെ കുറവ് ....കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്...തിരികെ വാങ്ങാന്‍ വേറെ കൌണ്ടരാന്,,,,ചെന്ന് ക്യുവില്‍ നിന്നു...മുന്നില്‍ രണ്ടു അമ്മാമ്മമാരുണ്ട്....അകത്തു നിന്ന് കശാപ്പുകാരന്റെ മുഖഭാവത്തോടെ ഒരുവന്‍ ഇപ്പോ വന്നവര്‍ ഈ ക്യുവില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗൌരവത്തില്‍ പറഞ്ഞു,,,ഞാനടക്കം ഇപ്പോ നില്‍ക്കുന്നത് സ്ത്രീകളുടെ ക്യുവിലാനത്രേ....അവിടെയാകമാനം പരത്തി...അത് സ്ത്രീകളുടെ ക്യു ആണെന്ന് ഒരിടത്തും എഴിതിയിട്ടില്ല...ഇവന്മാര്‍ക്ക് ഓരോ സമയം ഓരോ നിയമമാണ് എന്ന് പിന്നില്‍ നിന്നും ആരോ പറഞ്ഞു.....അടുത്തതായി എന്നോട് തട്ടിക്കയരുന്നത് പോലെ അയാള്‍ ശബ്ദം ഉയര്‍ത്തി....അതെ നാണയത്തില്‍ തിരികെ ചോദിച്ചു...എവിടെ എവിടെയാണാവോ സ്ത്രീകക്കുള്ള ക്യു എന്ന് എഴുതി വച്ചിരിക്കുന്നത്...ആദ്യം അതെഴുതി വക്കു..അല്ലാതെ ഇതു പോലെ ആജ്ഞാപിക്കേണ്ട കാര്യമില്ല.....പിന്നെ ആ മഹാന്‍ മിണ്ടിയില്ല....എന്റെ മുന്നില്‍ നിന്ന ആളുടെ രസീത് വാങ്ങി സാധനം കൊടുത്തിട്ട് അയാള്‍ മാറുന്നതിനു മുന്‍പ്ക ശാപ്പുകാരന്‍ പറഞ്ഞു....കൊടുക്കൂ ........ഞാന്‍ പറഞ്ഞൂ...'......വാങ്ങൂ.....അത് കശാപ്പുകാരന് ഇഷ്ട്ടപ്പെട്ടില്ല....അയാള്‍ പിന്നെയും മുറുമുറുത്തു....ഈ സ്വാഭാവത്തിനു വേറെ വല്ല പണിയും നോക്കുന്നതാ നല്ലത് എന്ന് അയാളോ ട് പറഞ്ഞു അവിടെ നിന്ന് പോന്നു........എന്തിനും ഏതിനും ക്യു നില്‍ക്കുന്ന ഒരു കാലം എല്ലാ പോലീസുകാര്‍ക്കുമുണ്ട്...അത് അവന്റെ ട്രെയിനിംഗ് പിരീഡ്.ആണ്...... ട്രെയിനിംഗ് കഴിഞ്ഞാലും അവസ്‌ഥ ഇതൊക്കെ ത്തന്നെ.....ഇതൊക്കെ ശീലമായതിനാല്‍ ക്യു വലിയ പണിയായി തോന്നിയില്ല.....ക്യു നില്‍ക്കുന്നവരോട് അല്‍പ്പം നല്ല പോലെ പെരുമാറാന്‍ സല്‍ബുദ്ധി എന്തുകൊണ്ട് ഗുരുവായൂരപ്പന്‍ നല്‍കുന്നില്ല എന്നത് മനസ്സില്‍ ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ട് അവിടെ നിന്ന് നേരെ ചെറായിയിലെ കടപ്പുറത്ത് ചെന്ന് ഒരു ക്യുവിലും നില്‍ക്കാതെ കടലിലെ വെള്ളത്തിലെ ഉപ്പിലേക്കും തിരയിലെക്കും ഊളിയിട്ടു..
തീയറ്ററില്‍ ക്യൂ നില്‍ക്കാതെ അല്‍പ്പം തരികിട കാണിച്ച് എങ്ങനെയെങ്കിലും ടിക്കറ്റെടുത്ത് നേരത്തെ പടം കാണാന്‍ പാട്പ്പെടുന്ന പാവം സാധാരണക്കാരെ ചൂരലിന്‍റെ ചൂടാറിയിക്കുന്നവര്‍ ക്യൂവില്‍ നില്‍ക്കുന്നതിന്‍റെ ബുദ്ധിമുട്ട് നേരിട്ട് മനസിലായി കാണുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട്...
ReplyDeletepolicine q kaanichu pedippikkalle......ethum ethilappuravum njangal kandittundu....ellel nazeerinodu chodhikku...
ReplyDelete